ഇന്ത്യ- ചൈന ഐതിഹാസിക മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും രണ്ടു ടീമിനും ഗോളടിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി സന്ദേശ് ജിങ്കനും നാരായൺ ദാസും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
രണ്ട് പതിറ്റാണ്ടിന് ശേഷം, ഇതാദ്യമായാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത്. അതും ചൈനയില്‍ ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം ഒരു മത്സരം കളിക്കാനിറങ്ങുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഛേത്രിക്ക് തകർപ്പൻ ചാൻസാണ് ആദ്യ പകുതിയിൽ ലഭിച്ചത്.
-Advertisement-