കിങ്ഫിഷറിനെ ഉപേക്ഷിച്ച ഈസ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗ് ലക്ഷ്യമിട്ട് പുതിയ സ്‌പോൺസറെ കണ്ടെത്തി

ഇന്ത്യൻ സൂപ്പർ ലീഗ് ലക്ഷ്യമിട്ട് പുതിയ സ്പോൺസറുമായി ഐ ലീഗിലെ വമ്പന്മാരായ ഈസ്റ് ബംഗാൾ. വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ കിംഗ് ഫിഷറിനെ ഉപേക്ഷിച്ചാണ് Quess മായി ഈസ്റ് ബംഗാൾ കരാർ ഒപ്പിട്ടത്. കരാര് തുകയെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഈസ്റ് ബംഗാൾ കിങ്ഫിഷറിനോട് സലാം പറഞ്ഞത്.

Quess ലക്ഷ്യം വെക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ടീമുമായെത്തുക എന്നതാണ്. ഈസ്റ് ബംഗാളിന്റെ ഓഹരി വാങ്ങി സഹ ഉടമകളായി ഐഎസ്എല്ലിൽ എത്താൻ എത്ര തുകമുടക്കാനും അവർ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ഐഎസ്എൽ അധികൃതരുമായി ഒന്നാം റൌണ്ട് ചർച്ചകൾ പുരോഗമിക്കുകയാണ്. കൊൽക്കത്തയിൽ നിന്നും മറ്റൊരു ടീം ഐഎസ്എല്ലിൽ എത്തുന്നത് നിലവിലെ ടീമുകൾക്കും പ്രത്യേകിച്ച് എടികെയ്ക്കും തിരിച്ചടിയാവും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here