ഇന്ത്യൻ ക്യാപ്റ്റനായതിൽ അഭിമാനമുണ്ടെന്ന് തുറന്നു പറഞ്ഞു മഞ്ഞപ്പടയുടെ നായകൻ സന്ദേശ് ജിങ്കൻ. അപ്രതീക്ഷിതമായിട്ടാണ് സീനിയർ താരവും ഇന്ത്യൻ നായകനുമായ സുനിൽ ഛേത്രിക്ക് പകരം ബ്ലാസ്റ്റേഴ്‌സ് നായകൻ ജിങ്കനെ ഇന്ത്യയുടെ കടിഞ്ഞാൺ കോച്ച് ഏൽപ്പിക്കുന്നത്.
ത്രി രാഷ്ട്ര ടൂർണമെന്റിൽ സുനിൽ ഛേത്രിയുടെ അഭാവത്തിൽ മഞ്ഞപ്പടയുടെ നായകനായ ജിങ്കൻ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. തന്റെ ബാല്യകാല സ്വപ്നമാണ് ഈ ക്യാപ്റ്റൻസിയിലൂടെ സാധ്യമായതെന്നു പറഞ്ഞ ജിങ്കൻ ചൈനയ്‌ക്കെതിരെ ഇന്ത്യൻ ടീം ഒത്തൊരുമയോടെ പോരാടുമെന്നും കൂട്ടിച്ചെർത്തു.
-Advertisement-