തന്നെ ഫുട്ബോൾ താരമാക്കിയ ഇതിഹാസത്തിന്റെ പേരു വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മലയാളിയുമായ ഐ.എം വിജയനാണ് തന്നെ ഫുട്ബോൾ താരമാക്കിയതെന്ന് സി.കെ വിനീത് പറഞ്ഞു. കേരളം കണ്ട എക്കാലത്തെയും മികച്ച താരമാണ് ഐ.എം വിജയൻ.
സിസേർസ് കപ്പ് ഫൈനലിൽ ഐ.എം വിജയൻ നേടിയ സീസർ കട്ട് ഗോളാണ് തന്നെ ഫുട്ബോൾ താരമാക്കിയതെന്ന് വിനീത് പറഞ്ഞു. പിറ്റേ ദിവസം പാത്രത്തിൽ വന്ന വിജയൻറെ ഗോളിന്റെ ചിത്രം താൻ തന്റെ റൂമിൽ ഒട്ടിച്ചു വെച്ചിരുന്നെന്നും സി.കെ വിനീത് പറഞ്ഞു.
-Advertisement-