ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സും മുംബൈ സിറ്റി എഫ്‌സിയും. മെയ് 4 ശനിയാഴ്ച കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിൽ വച്ച് വൈകിട്ട് ഏഴരക്കാണ് മത്സരം. മോഹൻ ബഗാൻ മുംബൈ സിറ്റിയെ 2-1ന് തോൽപ്പിച്ച് ലീഗ് ടേബിളിൽ ഒന്നാമതെത്തി ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കിയ മത്സരത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
സെമിഫൈനലിന്റെ ആദ്യ പാദത്തിൽ 1-2ന് തോൽവി വഴങ്ങിയതിന് ശേഷം രണ്ടാം പാദത്തിൽ ഒഡീഷ എഫ്‌സിയെ 2-0ന് (3-2 രണ്ടു പാദങ്ങളിലുമായി) തോൽപ്പിച്ചാണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് ഫൈനലിലെത്തിയത്. 2022-23 സീസണിൽ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബെംഗളൂരു എഫ്‌സിക്കെതിരെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് എടികെ മോഹൻ ബഗാൻ കിരീടം നേടിയിരുന്നു.
-Advertisement-