കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശ്കതി കണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്പോൺസർ ചെയ്യാൻ പ്രമുഖ കമ്പനികൾ. ഇന്ന് കേരളം ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച പ്രകാരം കേരളത്തിലെ പ്രമുഖ ചെരുപ്പ് നിർമാതാക്കളായ പാരഗൺ ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്പോൺസർ ചെയ്യും.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്പോൺസർ ചെയ്ത പാരഗൺ കേരള ബ്ലാസ്റ്റേഴ്സിന്റെ പേരിൽ ചെരുപ്പുകളും ബൂട്ടുകളും പുറത്തിറിക്കിയിരുന്നു.
ഐ.എസ്.എൽ തുടങ്ങിയത് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്നാലെയാണ് സ്‌പോൺസർമാർ. ആദ്യം മൊബൈൽ വിൽപ്പന രംഗത്ത് കേരളത്തിൽ പ്രശസ്തരായ മൈജി കേരളത്തിന്റെ സ്പോൺസറായപ്പോൾ അതിനു ശേഷം സ്റ്റാൻഡേർഡ് കമ്പനിയും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസറായിരുന്നു.
-Advertisement-