സൂപ്പർ താരങ്ങൾ ഇല്ലാതെ സൂപ്പർ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യൻ കപ്പിൽ ഇന്ത്യൻ താരങ്ങൾ കളിക്കുന്നതിനാലാണ് അതേ സമയം നടക്കുന്ന സൂപ്പർ കപ്പിൽ കളിക്കാൻ സാധിക്കാതിരിക്കുന്നത്. പ്രീതം കോട്ടാല്‍, മുന്നേറ്റ നിര താരങ്ങളായ ഇഷാൻ പണ്ഡിത, രാഹുല്‍ കെപി എന്നീ 3 താരങ്ങളാണ് മഞ്ഞപ്പടയിൽ നിന്നും ഇന്ത്യൻ ദേശീയ ടീമിലെത്തിയത്.
ഇവരില്ലാതെയാണ് സൂപ്പർ കപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയിലേക്ക് പോവുന്നത്. അതേ സമയം ഏറ്റവുമധികം വലിയ നഷ്ടം മോഹൻ ബഗാനാണ്. അവരുടെ 7 കളിക്കാരാണ് സൂപ്പർ കപ്പിൽ ഇല്ലാതിരിക്കുക. 7 മോഹൻബഗാൻ പ്ലേയേഴ്സും ഇന്ത്യൻ ക്യാമ്പിലുണ്ട്. ഇതിന് പുറമേ ലൂണക് പരിക്കേറ്റതും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്വപ്നങ്ങളെ ബാധിച്ചിട്ടുണ്ട്.
-Advertisement-