റഫറിക്കെതിരായ വിമർശനം, ആശാന് വിലക്ക്

റഫറിക്കെതിരായി വിമർശനം ഉയർത്തിയതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാന് വിലക്ക്. കളിനിയന്ത്രിച്ച റഫറിയെ വിമർശിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഒരു മത്സരത്തില്‍ വിലക്കും ഒപ്പം 50,000 രൂപ പിഴയും ഇവാൻ ഒടുക്കണമെന്ന് ഐ എഫ് അച്ചടക്ക കമ്മിറ്റി വിധിച്ചു. ഇതോട് കൂടി ടച്ച് ലൈനിൽ നിൽക്കാനോ പത്ര മാധ്യമങ്ങളെ കാണാനോ ഇവാന് സാധിക്കില്ല.

ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റഫറിയിംഗ് കണ്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇവാനെതിരെയുള്ള നടപടി കടുത്ത അനീതിയാണെന്നാണ് ആരാധകരുടെ പക്ഷം. കടുത്ത രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here