ഐ.എസ്.എല്ലിൽ ആദ്യ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം സ്ലാവിസ സ്റ്റോജെനോവിക് നേടിയ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ഞപ്പട ആരാധകരുടെ ശ്കതി തെളിയിച്ച വോട്ടെടുപ്പിൽ 87.9% വോട്ട് നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരം അവാർഡ് സ്വന്തമാക്കിയത്.
ഹാലിചരൺ നർസരിയുടെ പാസിൽ നിന്നായിരുന്നു സ്ലാവിസ ഗോൾ നേടിയത്. മുംബൈ സിറ്റി താരം പ്രഞ്ചൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ സൂപ്പർ ഗോളിനെ മറികടന്നാണ് സ്ലാവിസയുടെ ഗോൾ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.
-Advertisement-