” കേരള ബ്ലാസ്റ്റേഴ്സ് ലീഗവസാനിക്കുമ്പോൾ ഒന്നാമതെത്തണം “

ലീഗിന്റെ അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തമെണ്ണാണ് ആഗ്രമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്‌. കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരത്തിന് ശേഷമായിരുന്നു ഇവാന്റെ പ്രതികരണം. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1ന്റെ ജയം നേടി. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 6 കളിയിൽ 13 പോയന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.

“പ്രതിരോധത്തില്‍ വിദേശ താരങ്ങളില്ലാതെ മൂന്ന് മത്സരങ്ങള്‍ കളിച്ചു, ഞങ്ങള്‍ ഗോളുകള്‍ വഴങ്ങിയെങ്കിലും മത്സരത്തില്‍ എതിരാളികളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടാൻ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതില്‍ അഭിമാനം തോന്നുന്നു.”

“ഒരു പരിശീലകനെന്ന നിലയില്‍, മൂന്നാഴ്ചത്തെ ഈ വലിയ ഇടവേളയ്ക്ക് മുൻപുള്ള ഈ വിജയം നിങ്ങള്‍ക്ക് നല്ല പ്രചോദനം നല്‍കുന്നു. 6 മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ റാങ്കിങ് ടേബിളിന്റെ മുകളിലായിരിക്കുന്നത് ഞങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും അതൊരു സന്തോഷകരമായ കാര്യമാണ്.” ഇവാൻ കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here