വമ്പൻ തിരിച്ചുവരവിൽ ജയം വെട്ടിപ്പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 2-1ന്റെ വെടിക്കെട്ട് ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് വിലക്കിന് ശേഷം തിരിച്ചെത്തിയ കളിയിൽ ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ മടങ്ങി വരവ് നടത്തിയത്.
കളിയുടെ 15ആം മിനുട്ടിൽ മൗറീസിയോയുടെ ഗോൾ പിറന്നു. പിന്നീട് ഒരു പെനാൽറ്റിയും ഒഡീഷക്ക് ലഭിഛ്ചെങ്കിലും സച്ചിൻ രക്ഷക്കെത്തി. സൂപ്പർ സബ് ദിമി ഗോളടിച്ച് രണ്ടാം പകുതിയിൽ സമനില പിടിച്ചു. കളിയവസാനിക്കാനിരീക്കെ കൊച്ചിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കി ക്യാപ്റ്റൻ ലൂണ ഗോളടിച്ചു. ജയത്തോടെ ഐഎസ്എൽ പോയന്റ് നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി.
-Advertisement-