ഐ ലീഗിലെ ഇന്ത്യൻ യുവത്വത്തിന് പുതിയ ഹോം ഗ്രൗണ്ട് ഒരുങ്ങുന്നു. ഇന്ത്യൻ ആരോസ് ഇത്തവണ മുഴുവൻ ഹോം മത്സരങ്ങളും ഒഡീഷയിൽ കളിക്കും. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനാണ് ഈ വിവരം അറിയിച്ചത്. ആദ്യം ഗോവയായിരുന്നു ഹോം ഗ്രൗണ്ടായി തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഒഡീഷയിലേക്ക് മാറ്റിയത്.
ഒഡീഷ ഫുട്ബോള അസോസിയേഷന്റെ ശക്തമായ ഇടപെടലാണ് ഈ ഹോം ഗ്രൗണ്ട് മാറ്റത്തിന്റെ പിന്നിൽ. കഴിഞ്ഞ തവണ ഒരു സ്ഥിരം ഹോം ഗ്രൌണ്ട് ആരോസിനുണ്ടായിരുന്നില്ല. ഭുവനേശ്വരിലും കട്ടക്കിലും ആയിരിക്കും ഇന്ത്യൻ ആരോസ് കളിക്കുക. രണ്ട് ഗ്രൗണ്ടുകളും ഹോം ഗ്രൗണ്ടായി ആരോസ് ഉപയോഗിക്കും
-Advertisement-