കേരള ബ്ലാസ്റ്റേഴ്സിനായി ലൂണ സൂപ്പർ കപ്പിൽ ഇറങ്ങില്ല. കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട പ്രസ്സർ അനുസരിച്ച്, കേരള ബ്ലാസ്റ്റേഴ്സ് ആദ്രിയാൻ ലൂണക്ക് അവധി നൽകുകയാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ലൂണ ആഗ്രഹിക്കുന്നുവെന്നും അതിന് ബ്ലാസ്റ്റേഴ്സ് അനുമതി കൊടുക്കുകകയും ചെയ്തു.
ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായിരുന്നു ലൂണ. നാല് ഗോളും 6 അസിസ്റ്റുമടക്കം 10 ഗോളിന് സൂപ്പർ താരം വഴിയൊരുക്കി. തുടർച്ചയായി രണ്ടാം തവണയും പ്ലേ ഓഫിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ലൂണ സഹായിച്ചു.
-Advertisement-