കളം വിട്ടതിന്റെ കാരണം ബോധിപ്പിച്ച് ഇവാൻ ആശാൻ !

കളം വിട്ടതിന്റെ കാരണം ബോധിപ്പിച്ച് ഇവാൻ ആശാൻ. കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിനിടെ നടന്ന നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതിന് പിന്നാലെയാണ് എ ഐ എഫ് എഫ് വിശദീകരണം കോച്ച് ഇവാനോട് ആവശ്യപ്പെട്ടത്.


ഇവാന് സെപ്പറേറ്റായി ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് ഇവാൻ മറുപടി നൽകി. മറുപടിക്ക് ഒപ്പം ചില റഫറിമാരുടെ എക്സ്പേർട്ട് ഒപ്പീനിയനും ഇവാൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എന്തായാലും പിഴ അടക്കേണ്ടി വരും. ബെംഗളൂരു എഫ്സിക്കെതിരായ കളിക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കളിക്കിടെ ബെംഗളൂരുവിനായി ഫ്രീ കിക്ക് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡിഫെന്റ് ചെയ്യാൻ ഒരുങ്ങും മുൻപ് കിക്കെടുത്ത സുനിൽ ഛേത്രി ഗോളടിച്ചു.

ഈ വിവദ ഗോൾ ബെംഗളൂരുവിനായി റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഒടുവിൽ ബെംഗളൂരു ജയിച്ചതായി ഒഫീഷ്യൽ പ്രഖ്യാപനവും വന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധവും വിവാദ ഗോളും റഫറിയുടെ ഏകപക്ഷീയമായ തീരുമാനവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here