തന്റെ കരിയറിൽ തനിക്ക് ഏറ്റവും വിലയേറിയ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച സമയമെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പറായിരുന്ന ഗ്രഹാം സ്റ്റാക്ക്. 60000 വരുന്ന കാണികൾക്ക് മുൻപിൽ കളിയ്ക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമായിരുന്നെന്നും സ്റ്റാക്ക് പറഞ്ഞു. 2016 സീസണിൽ കോപ്പലിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ ഇടം പിടിച്ചപ്പോൾ ഗ്രഹാം സ്റ്റാക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് കോപ്പലിന്റെ വിളി വന്നപ്പോൾ ഉയർന്ന പ്രതിഫലമുള്ള ക്ലബ് ഒഴിവാക്കിയാണ് സ്റ്റാക്ക് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. തന്റെ കുടുംബത്തെ വിട്ടു നിൽക്കുന്നത് വേദനയുളവാക്കിയെങ്കിലും യുവ താരങ്ങളും പരിചയ സമ്പന്നരായ താരങ്ങളും തമ്മില്ലുള്ള പരിശീലനം രസകരമായിരുന്നെന്നും സ്റ്റാക്ക് പറഞ്ഞു.
പ്രീമിയർ ലീഗ് ക്ലബായ വാട്ഫോർഡിന്റെ അക്കാദമിയിൽ ഗോൾ കീപ്പിങ് കോച്ചാണ് ഗ്രഹാം സ്റ്റാക്ക് ഇപ്പോൾ.