ഒന്നുകിൽ വിലക്ക് അല്ലെങ്കിൽ പിഴ, കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നടപടി എന്തായാലും ഉറപ്പായി. ഐഎസ്എൽ ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കീൾ 58 കേരള ബ്ലാസ്റ്റേഴ്സ് ലംഘിച്ചെന്നാണ് ആരോപണം. കടുത്ത ശിക്ഷാനടപടികൾ കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടി വരും. കനത്ത തുക പിഴയോ അല്ലെങ്കിൽ വിലക്കോ ആവും നേരിടേണ്ടി വരുക.
കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവും കൗൺസിൽ ഇന്നലെ തള്ളിയിരുന്നു. റഫറിയുടെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനാൽ റഫറിക്കെതിരെ നടപടി ഉണ്ടാവില്ല. കേരള ബ്ലാസ്റ്റേഴ്സിന് എതിരെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കും. ഫൈനലിന് ശേഷം ആവുമെന്നാണ് സൂചന.
റഫറിയെ വിലക്കണം, കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം വീണ്ടും നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് AIFF ന് കേരള ബ്ലാസ്റ്റേഴ്സ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കാൻ ശക്തമായ വാദവും കേരള ബ്ലാസ്റ്റേഴ്സ് ഉന്നയിച്ചിരുന്നു. എന്നാൽ ഇത് എ ഐ എഫ് എഫ് പരിഗണിച്ചില്ല. ബെംഗളൂരുവുമായുള്ള കളിയിൽ വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശമനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടിരുന്നു.