ബെംഗളൂരു എഫ്സിക്കെതിരായ മത്സരം കഴിഞ്ഞ് വന്ന ആശാനും കേരള ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ വരവേൽപ്പ്. കോച്ച് ഇവാനെയും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെയും അഭിവാദ്യമർപ്പിച്ചും ചാന്റുകൾ പാടിയുമാൺ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൊച്ചിയിൽ സ്വീകരിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മാത്രമല്ല ആരാധക ലക്ഷങ്ങളുടേയും പിന്തുണ കോച്ച് ഇവാൻ വുകമാനോവിചിന് ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ സംഭവം.
വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശമനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടിരുന്നു. ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നടപടി എടുക്കും എന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കോച്ചിനും ടീമിനും മഞ്ഞപ്പട വമ്പൻ സ്വീകരണം നൽകുന്നത്.
-Advertisement-