” ഞങ്ങൾ ആശാനോടൊപ്പം “, കോച്ച് ഇവാനോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ !

കോച്ച് ഇവാനോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. കളി കഴിയാതെ കളത്തിന് പുറത്ത് പോകാനെടുത്ത കോച്ച് ഇവാൻ വുകമാനോവിചിന്റെ തീരുമാനത്തോട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പൂർണ പിന്തുണ അറിയിച്ചിരുന്നു എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ്. കളിക്കളത്തിൽ ഉണ്ടായിരുന്ന എല്ലാ താരങ്ങളും കോച്ച് ഇവാൻ വുകമാനോവിച് ന്റെ തീരുമാനത്തിന് ഒപ്പമായിരുന്നു. കണ്ഡീരവ സ്റ്റേഡിയത്തിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ സമനില ആയിരുന്നു.

എക്സ്ട്രാ ടൈമിൽ വിവാദ ഗോൾ ബെംഗളൂരു എഫ്സി നേടുകയും ഇതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് കളം വിടുകയും ചെയ്തു. ഒടുവിൽ ബെംഗളൂരു എഫ്സി ജയിച്ചതായി പ്രഖ്യാപനവു വന്നു. ബെംഗളൂരുവിന് ഫ്രീ കിക്ക് ലഭിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡിഫെന്റ് ചെയ്യാൻ ഒരുങ്ങും മുൻപ് കിക്കെടുത്ത സുനിൽ ഛേത്രി ഗോളടിച്ചു. ഈ വിവദ ഗോൾ ബെംഗളൂരുവിനായി റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഒടുവിൽ ബെംഗളൂരു ജയിച്ചതായി ഒഫീഷ്യൽ പ്രഖ്യാപനവും വന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here