ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി മാച്ചിലെ വിവാദ ഗോൾ അടിച്ച സുനിൽ ഛേത്രിയുടെ പ്രതികരണം വന്നു. കളിക്കിടയിൽ
ഇത്തരം അനുഭവം ജീവിതത്തിലാദ്യമായിട്ടാണ് എന്നാണ് ഛേത്രി പറയുന്നത്. റഫറിയോട് ചോദിച്ചാണ് ഫ്രീ കിക്കെടുത്തത് എന്ന് പറയുന്ന മുൻ ഇന്ത്യൻ നായകൻ സാക്ഷിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ ലൂണയുമുണ്ടെന്ന് കൂട്ടിച്ചേർത്തു.
ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡിഫെന്റ് ചെയ്യാൻ ഒരുങ്ങും മുൻപ് കിക്കെടുത്ത സുനിൽ ഛേത്രി ഗോളടിച്ചു. ഈ വിവദ ഗോൾ ബെംഗളൂരുവിനായി റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഒടുവിൽ ബെംഗളൂരു ജയിച്ചതായി ഒഫീഷ്യൽ പ്രഖ്യാപനവും വന്നു. ഇതിന് പിന്നാലെയാണ് ഛേത്രി യുടെ പ്രതികരണം.
-Advertisement-