ലയണൽ മെസ്സിക്ക് അർജന്റീനയിൽ വധഭീഷണി

അർജന്റീനയിലെ റൊസാരിയോയിൽ ലയണൽ മെസ്സിക്ക് നേരെ വധഭീഷണി. റോസാരിയോയിലെ സൂപ്പർ മാർക്കറ്റിന് നേരെ വെടിയുതിർത്തതിന് ശേഷമാണ് അക്രമികൾ മെസ്സിക്ക് നേരെ വധഭീഷണിയും ഉയർത്തിയത്. മെസ്സിയുടെ പാർട്ട്ണർ അന്റോനെല്ലയുടെ കസിന്റേതാണ് സൂപ്പർ മാർക്കറ്റ്.

ബൈക്കിലെത്തിയ അക്രമികൾ 14 തവണ വെടിയുതിർത്തിന് ശേഷം മടങ്ങുകയായിരുന്നു.
“Messi, we are waiting for you. Javkin is a drug trafficker, he will not
Protect you.”
എന്ന് എഴുതിവെച്ചതിന് ശേഷമാണ് അക്രമികൾ മടങ്ങിയത്. റൊസാരിയോയിലെ മേയറാണ് ജാവ്കിൻ. മെസ്സിയുടെ ജന്മദേശമാണ് റോസാരിയോ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here