ഇനി കളികൾ പ്ലേ ഓഫിൽ, കേരള ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിൽ തോൽവി. ഹൈദരാബാദ് എഫ്സിക്കെതിരെ ഒരു ഗോളിന്റെ തോൽവി ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി കളിയുടെ ആദ്യ പകുതിയിൽ ബോർഹയാണ് ഗോളടിച്ചത്.
കാര്യമായ അവസരങ്ങൾ ഒന്നും ഇന്ന് മഞ്ഞപ്പടക്ക് ലഭിച്ചില്ല. 31 പോയന്റുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ടം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കുന്നത്. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനി പ്ലേ ഓഫീൽ ബെംഗളൂരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കളി.
-Advertisement-