ഐഎസ്എല്ലിൽ
കൊല്‍ക്കത്തയിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു എ.ടി.കെ മോഹന്‍ബഗാന്റെ ജയം. എടികെക്ക് വേണ്ടി മക്ഹ്യുവാണ് രണ്ട് ഗോളുകളും നേടിയത്. ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സനായി ഗോള്‍ നേടിയത്. കളിയുടെ 64ആം മിനുട്ടിൽ ചുവപ്പ് കണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ രാഹുൽ പുറത്ത് പോയി.
ഇന്നത്തെ ജയത്തോടെ എ ടി കെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ഒപ്പം പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനും എ ടി കെയ്ക്കും ബെംഗളൂരു എഫ് സിക്കും ഇപ്പോള്‍ 31 പോയിന്റ് ആണുള്ളത്. ഇനി മൂന്നാം സ്ഥാനത്ത് എത്തണമെങ്കിൽ കഷ്ടപ്പെടേണ്ടി വരും.
-Advertisement-