കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെക്ക് എതിരെ ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പത്തൊൻപതാം മത്സരത്തിൽ എടികെ മോഹൻ ബഗാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ഫെബ്രുവരി പതിനെട്ട് ശനിയാഴ്ചയാണ് മത്സരം. ഫെബ്രുവരി പതിനാറിന് ചെന്നൈയിൻ ഗോവയെ തകർത്തപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം ഉറപ്പായിരുന്നു.

മത്സര വിജയത്തോടെ ഹീറോ ഐ‌എസ്‌എൽ പോയിന്റ് പട്ടികയിൽ ഒരേ പോയിന്റ് നിലയോടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിക്ക് മുകളിലായി മൂന്നാം സ്ഥാനം സ്ഥിരമായി ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുമ്പോൾ മറുവശത്ത് നിലവിൽ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാൻ ഒരു വിജയത്തോടെ തങ്ങളുടെ പ്ലേ ഓഫ് സാദ്ധ്യതകൾ ഉറപ്പിക്കാനാകും ശ്രമിക്കുക. എന്തായാലും കൊൽക്കത്തയിൽ ആരാധകർക്ക് മികച്ച പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നുറപ്പാണ്. അവസാന മത്സരങ്ങളിലെ തോൽവിക്ക് ശേഷമാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങുന്നത്.

ഇരു ടീമുകളും ഏറ്റുമുട്ടിയ ഒക്ടോബറിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ, എടികെ മോഹൻ ബഗാൻ 5-2ന് വിജയിച്ചിരുന്നു. എന്നാൽ നാളത്തെ മത്സരം എങ്ങനെ വ്യത്യസ്തമായ ഒരു മത്സരമായിരിക്കുമെന്ന് വുകോമാനോവിക് വിശദീകരിച്ചു. “രണ്ട് ടീമുകളും ഒരുപോലെയായിരിക്കും, ഒരുപക്ഷെ ഒരേ ലൈനപ്പുകൾ ഉണ്ടാകണമെന്നില്ല, കാരണം രണ്ട് ടീമുലും ചില കളിക്കാർ ലഭ്യമല്ല. ഇപ്പോൾ ഇത് വ്യത്യസ്തമാണ്, ഇപ്പോൾ സീസണിന്റെ അവസാന ഭാഗമാണ്, അന്ന് അത് സീസണിന്റെ തുടക്കമായിരുന്നു. ഇപ്പോൾ ക്ഷീണവും മറ്റ് വ്യത്യസ്‌തമായ കാര്യങ്ങളും ടീമിൽ അടിഞ്ഞുകൂടിയിരിക്കുന്നു, അതിനാൽ ഞങ്ങൾ മറ്റൊരു തരത്തിലുള്ള ഗെയിമിന് സാക്ഷ്യം വഹിച്ചേക്കാം. എന്നാൽ വീണ്ടും, രണ്ട് ടീമുകളും വിജയിക്കാൻ ആഗ്രഹിക്കുന്നു, ഓരോ നിമിഷത്തിനും ഓരോ പന്തിനും വേണ്ടി പോരാടുന്നു. അതിനാൽ ഞാൻ ശക്തമായ പോരാട്ടമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.”

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here