ഇന്ത്യൻ സൂപ്പർ ലീഗ് 2022–23 സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നു നടന്ന മത്സരത്തിൽ എഫ്സി ഗോവയെ ചെന്നൈയിൻ എഫ്സി പരാജയപ്പെടുത്തിയതോടെയാണ് (2-1) കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് ബെർത്ത് ഉറപ്പായത്. രണ്ടു മത്സരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. തുടർച്ചയായ രണ്ടാം സീസണിലാണ് മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലെത്തുന്നത്.
ഗോവ പരാജയപ്പെട്ടതോടെ ബെംഗളൂരുവും പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 19 മത്സരങ്ങളിൽ നിന്നും 31 പോയന്റുമായി നാലാമതാണ് ബെംഗളൂരു. മുംബൈ, ചെന്നൈ ടീമുകൾ നേരത്തെ യോഗ്യത നേടിയിരുന്നു.
-Advertisement-