കഴിഞ്ഞ ദിവസങ്ങളിൽ ജാംഷഡ്പൂർ താരത്തെ ചെല്ലിയുണ്ടായ വിവാദങ്ങൾക്ക് അവസാനമില്ല. ബെംഗളൂരു എഫ്.സിക്കെതിരെ ഗോൾ നേടിക്കൊണ്ട് മാധ്യമ ശ്രദ്ധ ആകർഷിച്ച ഗൗരവ് മുഖിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. ജംഷദ്പൂർ താരം ഗൗരവ് മുഖിയുടെ പ്രായം വിവാദത്തിൽ ആയ സാഹചര്യത്തിൽ ഇതിൽ കൃതൃമം നടന്നൊ എന്ന് അന്വേഷിക്കുമെന്ന് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
താരം ബെംഗളുരുവിനെതിരെ ഗോൾ നേടിയപ്പോൾ ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന് ഐ.എസ്.എൽ വെബ്സൈറ്റിൽ അടക്കം വന്നിരുന്നു. ഐ എസ് എൽ റെക്കോർഡ് പ്രകാരം 16 വയസ്സായിരുന്നു ഗൗരവ് മുഖിക്ക് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഗൗരവ് മുഖിയുടെ ജനന വർഷം 2002 അല്ല 1999ൽ ആണ് എന്ന് എ ഐഫ് എഫ് ഇന്ന് വ്യക്തമാക്കി. പത്തോൻപത്കാരനായ താരമെങ്ങനെയാണ് പതിനാറു കാരനായി എന്നതിനെ കുറിച്ച് ഇതോടു കൂടി തീരുമാനമായി.
-Advertisement-