ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയെ തകർത്തെറിഞ്ഞ് ഹൈദരാബാദ്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഹൈദരാബാദ് ബെംഗളൂരുവിനെ തകർത്തത്. ജിങ്കന്റെ ഒരു സെൽഫ് ഗോളും ഒഗ്ബചെയുടേയും, കനീസേയുടേയും ഗോളുകളാണ് ഹൈദരാബാദിന് ജയം കൊടുത്തത്.
ഏറെ നേരം പന്ത് കയ്യിൽ വെച്ചിട്ടും ഗോളടിക്കാൻ പറ്റാതെ പരാജയമായിരുന്നു ബെംഗളൂരു എഫ്സി. തന്ത്രങ്ങൾ മാറ്റിപ്പിടിച്ചില്ലെങ്കിൽ ഈ ക്യാമ്പയിൻ ബെംഗളൂരു എഫ്സിക്ക് സമ്പൂർണ ദുരന്തമാവും.
-Advertisement-