ലിയോ മെസ്സി – സോഷ്യൽ മീഡിയയിലെ ഒരേ ഒരു രാജാവ്‌ !

സോഷ്യൽ മീഡിയയിലെ ഒരേ ഒരു രാജാവായി ലയണൽ മെസ്സി. ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് പഴങ്കഥയാക്കിയതിന് പിന്നാലെ ലോകത്തെ എല്ലാ സോഷ്യൽ മീഡിയ റെക്കോർഡുകളും തിരുത്തി ലോകകപ്പ് ഉയർത്തിയ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ടിക് ടോക്കിൽ ബെല്ല പോർച്ചിനു ഉണ്ടായിരുന്ന 60.3 മില്യൺ ലൈക്ക് ആയിരുന്നു സമൂഹമാധ്യമങ്ങളിലെ റെക്കോർഡ്.

ഇതേ റെക്കോർഡ് ആണ് വെറും രണ്ടു ദിവസം കൊണ്ടു മെസ്സിയുടെ പോസ്റ്റ് മറികടന്നത്. ലോകകപ്പ് ഫൈനലിന് ശേഷം മെസ്സിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവും വളരെ അധികം കൂടിയിട്ടുണ്ട്. ലോകകപ്പ് ഉയർത്തുയതിന് പിന്നാലെ ഇൻസ്റ്റ ഫോള്ളോവേഴ്സിന്റെ എണ്ണത്തിലും മെസ്സിക്ക് വൻ വർധനയുണ്ടായി. ഇതിന് പിന്നാലെ മെസ്സിയുടെ മറ്റ് പോസ്റ്റുകൾക്കും റെക്കോർഡ് ലൈക്കുകൾ ആണ് നിലവിൽ ലഭിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here