ഖത്തറിൽ ചരിത്രമെഴുതി മെസ്സിയും സംഘവും ലോകകപ്പുമായി അർജന്റീനയിൽ തിരിച്ചെത്തി. ആയിരക്കണക്കിന് ആളുകൾ ആണ് അർജന്റീന സ്ക്വാഡ് മടങ്ങി എത്തുന്നത് കാണാൻ തടിച്ചു കൂടിയിരിക്കുന്നത്. ലോകകപ്പ് നേടിയ മെസ്സിയേയും സംഘത്തിനേയും വരവേൽക്കാൻ അർജന്റീന ഒരുങ്ങിക്ക്കഴിഞ്ഞിരുന്നു.
അർജന്റീന കപ്പുമായി എത്തുന്നതിന് മുൻപ് തന്നെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നാളെ പൊരുതി നേടിയ ലോകകപ്പുമായി മെസ്സിയും സംഘവും അർജന്റീനയുടെ തെരുവുകളിലൂടെ തുറന്ന ബസ്സിൽ യാത്രനടത്തും. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-Advertisement-