മെസ്സിയുടെ സ്വപ്നത്തിലേക്ക് 45മിനുട്ട് മാത്രം. ആദ്യ പകുതിയിൽ അർജന്റീനക്ക് മുന്നിൽ ഫ്രാൻസ് തകർന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിൽ അർജന്റീന. സാക്ഷാൽ ലയണൽ മെസ്സിയും ഡിമരിയയുമാണ് ഗോളടിച്ചത്. ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു.
പെനാൾട്ടി എടുക്കാൻ എത്തിയ മെസ്സി ലക്ഷ്യം കണ്ടു. വൈകാതെ ഡിമരിയയുടെ ഗോളും വന്നു. 36ആം മിനുട്ടിൽ മക് ആലിസ്റ്ററിന്റെ പാസ് ഗോളാക്കി മാറ്റി ഡിമരിയ. ഇനി 45മിനുട്ട് കൂടെ കാത്തിരുന്നാൽ മെസ്സിയും അർജന്റീനയും ലോകകപ്പ് ഉയർത്തും.
-Advertisement-