പണി പാസ്സ്പോർട്ടിലും കിട്ടി. സൂപ്പർ താരമില്ലാതെ ചൈനീസ് പര്യടനത്തിന് ടീം ഇന്ത്യ തിരിക്കും. സ്റ്റാർ സ്ട്രൈക്കർ ബൽവന്ത് സിംഗ് ഇല്ലാതെയാണ് ഇന്ത്യ ചൈനീസ് പര്യടനത്തിന് പോവുക. ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച 29 അംഗ ടീമിൽ ബൽവന്ത് ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷമാണ് പാസ്സ്പോർട്ട് പുതുക്കാഞ്ഞതിനാൽ ബൽവന്ത് സിംഗിന് ചൈനയിലേക്ക് പറക്കാനാവില്ല.
എടികെ കൊൽക്കത്തയുടെ താരമായ ബൽവന്ത് അപ്രതീക്ഷിതമായാണ് പുറത്താവുന്നത്. ഒക്ടോബർ 13നാണ് മത്സരം നടക്കുക. ഇന്ത്യക്കെതിരെ വമ്പൻ താരനിരയുമായിട്ടാണ് ചൈന സൗഹൃദ മത്സരത്തിന് ഇറങ്ങുന്നത്. ചൈനീസ് പരിശീലകൻ മാർസെലോ ലിപ്പി ഇന്ത്യക്കെതിരെ വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
-Advertisement-