ചരിത്രമെഴുതി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മ മഞ്ഞപ്പട.
മഞ്ഞപ്പട ഒരുക്കിയത് ഏഷ്യയിലെ ഏറ്റവും വലിയ ടിഫോയാണ്. ഈസ്റ്റ് ഗ്യാലറിയിൽ ആയിരുന്നു മഞ്ഞപ്പട ടിഫോ ഉയർത്തിയത്.
ബെംഗളൂരു എഫ് സിക്കെതിരായ കളിക്ക് മുമ്പ് ചരിത്രം പിറക്കും എന്നും മഞ്ഞപ്പട പറഞ്ഞിരുന്നു. കൊമ്പനും ഇവാൻ ആശാനും തിരമാലകളും അടങ്ങുന്നതായിരുന്നു മഞ്ഞപ്പടയുടെ ടിഫോ. ബെംഗളൂരു എഫ്സിയെ കൊച്ചിയിൽ വെച്ച് 3-2ന് തകർക്കാനായതും മഞ്ഞപ്പടയുടെ ആവേശത്തിന് കരുത്തേകി.
-Advertisement-