അർജന്റീനിയർ താരങ്ങൾക്ക് പൂർണ പിന്തുണയുമായി പരിശീലകൻ ലയണൽ സ്കലോനി. ക്രൊയേഷ്യയുമായുള്ള 2022 ലോകകപ്പ് സെമി ഫൈനലിന് മുന്നോടിയായി അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി അർജന്റീനിയൻ താരങ്ങൾക്ക് പൂർണ പിന്തുണ നൽകി. ഹോളണ്ടിനെതിരായ മത്സരത്തിലെ താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് വിമർശനം ഉയരുമ്പളാണ് പരിശീലകന്റെ പ്രതികരണം .
” ഇരു ടീമുകളായ നെതർലാൻഡ്‌സിന്റെയും അർജന്റീനയുടെയും ഭാഗത്ത് നിന്ന് മുമ്പത്തെ കളി അത് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് കളിച്ചത് – അതാണ് ഫുട്ബോൾ”.
“തർക്കങ്ങളും വെല്ലുവിളി നിറഞ്ഞ സമയങ്ങളും ഉണ്ടാകാം, പക്ഷേ അത്രമാത്രം.
“നമ്മൾ ‘നല്ല വിജയികൾ’ അല്ലെങ്കിൽ ‘നല്ല പരാജിതർ’ അല്ല എന്ന ഈ ആശയം ഞങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്” എന്നും സ്കലോനി കൂട്ടിച്ചേർത്തു. 1990, 2014 ഫൈനലുകളിൽ തോറ്റതിന് ശേഷം 1986 ന് ശേഷമുള്ള ആദ്യ ലോകകപ്പ് കിരീടമാണ് ലാ ആൽബിസെലെസ്റ്റെ ലക്ഷ്യമിടുന്നത്.