മെസ്സിയെ ലോകകപ്പിൽ തടഞ്ഞ് നിർത്തുമെന്ന് ക്രൊയേഷ്യൻ ക്യാപ്റ്റൻ മോഡ്രിച്. അർജന്റീനക്കെതിരെയുള്ള 2022 ലോകകപ്പ് സെമിക്ക് മുന്നോടിയായാണ് മോഡ്രിചിന്റെ പ്രതികരണം. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന് മുമ്പ് പാരീസ് മെസ്സിയെ തടയാൻ തങ്ങളുടെ പ്രതിരോധം പാടുപെടുമെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ സമ്മതിച്ചു.
“ഞാൻ ഒരു കളിക്കാരനെതിരെ കളിക്കാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും, ലിയോ മെസ്സി വളരെ വലിയ താരമാണ്, അവരുടെ ഏറ്റവും മികച്ച കളിക്കാരനാണ്, മെസ്സിയെ തടയാൻ ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും, പക്ഷേ ഞങ്ങൾ തയ്യാറാണ്.
“ഞങ്ങൾ ടൂർണമെന്റിൽ ഏറ്റവും മികച്ച ഗെയിം കളിക്കാൻ ശ്രമിക്കുകയാണ്. ഫൈനലിലെത്താൻ അത് മതിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്നും ലൂക്ക മോഡ്രിച്ച് കൂട്ടിച്ചെർത്തു.
-Advertisement-