ഖത്തറിൽ സെവനപ്പുമായി സ്പെയിൻ

ഖത്തറിൽ സെവനപ്പുമായി സ്പെയിൻ. കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് സ്പെയിൻ തകർത്തത്. 72% പൊസഷനുമായി സ്പെയിൻ അരങ്ങ് തകർത്തപ്പോൾ കാഴ്ച്ചക്കാരാവാനേ കോസ്റ്ററിക്കക്കായുള്ളൂ.

ആയിരത്തിലധികം പാസ്സുകളുമായിട്ടാണ് സ്പെയിൻ സെവനപ്പടിച്ചത്. ആദ്യ ഗോൾ ഡാനി ഓൽമോയുടെ വകയായിരുന്നു. രണ്ടാം ഗോൾ അസൻസിയോയും മൂന്നും നാലും ഗോളുകൾ ഫെറാൻ ടോറസുമാണ് അടിച്ചത്. പിന്നീട് ഗവിയും സോളറും മൊറാട്ടയും ഗോളടിച്ചപ്പോൾ സെവനപ്പ് പൂർത്തിയായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here