കോഴിക്കോട്ടെ ഗോകുലം ആരാധകരുടെ നട്ടുച്ച ശാപം മാറി. ഐ ലീഗിലെ നട്ടുച്ച കിക്കോഫിൽ നിന്നും ഗോകുലം ആരാധകർക്ക് വിട. ഗോകുലത്തിന്റെ 10 ഹോം മത്സരങ്ങളിൽ ഒന്നു പോലും നട്ടുച്ചക്ക് കിക്കോഫ് ഇല്ല. ഐ ലീഗ് ഫിക്സ്ചറുകൾ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യത്തിൽ ഉറപ്പ് കിട്ടിയത്. ഗോകുലത്തിന്റെ മത്സരങ്ങളിൽ അധികവും 5 മണിക്കാകും കിക്കോഫ്. ഒരു 7.30 കിക്കോഫും ഇത്തവണയുണ്ട്.
ഇരുപത്തിയേഴിനാണ് ഗോകുലം കേരള എഫ്സി കളത്തിൽ ഇറങ്ങുക. ഗോകുലത്തിന്റെ സീസണിലെ ആദ്യ ഹോം മത്സരം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനുമായിട്ടാണ്. ഒക്ടോബർ 31 നാണു ആദ്യ എവേ മത്സരത്തിൽ ഗോകുലം നേരൊക്ക എഫ്സിയെ നേരിടുക .
-Advertisement-