ഹൈദരാബാദിനോട് കടം വീട്ടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പോരാട്ടം ആദ്യ പകുതി കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. കളിയുടെ തുടക്കത്തിൽ തന്നെ ഹൈദരാബാദ് ഗോളിയുടെ പിഴവ് മുതലെടുത്ത ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി.
മൂന്നാം കളിയിലും ഗോളടിച്ച് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിന് തുണയായി. എങ്കിലും താരത്തിന് പിന്നീട് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശങ്കകൾ ഉണർത്തിയിട്ടുണ്ട്.
-Advertisement-