ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ഏഴാം മത്സരത്തിൽ ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. നവംബർ 19 ശനിയാഴ്ച വൈകിട്ട് ഏഴരക്ക് ഹൈദരാബാദിലെ G.M.C ബാലയോഗി SATS ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
കഴിഞ്ഞ സീസണിൽ ഫൈനലിൽ പെനാലിറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ഇത് മത്സരം കൂടുതൽ ആവേശകരമാക്കുമെന്നുറപ്പാണ്. ഈ സീസണിൽ ഇതുവരെ പരാജയമറിയാതെയാണ് ഹൈദരാബാദ് മുന്നേറുന്നത്. ഇതുവരെ ആറു മത്സരങ്ങളിൽ നിന്നായി അഞ്ചു ക്ലീൻ ഷീറ്റുകൾ നേടാനും ഹൈദെരാബാദിനായി. സീസണിൽ അഞ്ചു വിജയവും ഒരു സമനിലയുമായി പതിനാറു പോയിന്റുകൾ നേടിയ ഹൈദരാബാദ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്.
സാധ്യതാ ലൈൻ അപ്പ്
ഹൈദരാബാദ് എഫ്‌സി: അനൂജ് കുമാർ (ജികെ), നിഖിൽ പൂജാരി, ചിങ്‌ലെൻസന സിംഗ്, ഒഡെ ഒനൈന്ത്യ, ആകാശ് മിശ്ര, മുഹമ്മദ് യാസിർ, ജോവോ വിക്ടർ, ബർത്തലോമിയോ ഒഗ്‌ബെച്ചെ, ഹിതേഷ് ശർമ, ഹാലിചരൺ നർസാരി, ഹാവിയർ സിവേരിയോ.
കേരള ബ്ലാസ്റ്റേഴ്‌സ്: പ്രഭ്‌സുഖൻ ഗിൽ (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, നിഷു കുമാർ, രാഹുൽ കെപി, ജീക്‌സൺ സിംഗ്, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്.