ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അഞ്ചാം സീസണിലെ അഞ്ചാം പോരാട്ടത്തിനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. നവംബർ അഞ്ച് ശനിയാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഇരു ടീമുകൾക്കും നിലനിൽപ്പിനായുള്ള പോരാട്ടമാകുമ്പോൾ മത്സരം വിസ്മയങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരായ തകർപ്പൻ വിജയത്തോടെ സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയപാത തുടരാനായില്ല. എടികെ മോഹൻ ബഗാനെതിരെയും മുംബൈ സിറ്റിക്കെതിരെയും ഹോം ടർഫിൽ രണ്ട് തോൽവികളും ഒഡിഷക്കെതിരെയുള്ള എവേ മത്സരത്തിലെ തോൽവിയും ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള മൂന്ന് കളികളിൽനിന്നും ഒരു പോയിന്റ് പോലും നേടാനായില്ല. കഴിഞ്ഞ സീസണിൽ സെമിഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഫോം വീണ്ടെടുക്കാനും വിജയവഴിയിലേക്ക് എത്രയും വേഗം തിരിച്ചെത്താനുമാണ് ഈ പോരാട്ടത്തിലൂടെ ശ്രമിക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിൽ ഇതുവരെ മാച്ച് പോയിന്റ് അക്കൗണ്ട് തുറക്കാത്ത ഏക ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ്. ഈ സീസണിൽ നാല് മത്സരങ്ങൾ കളിച്ച ഹൈലാൻഡേഴ്‌സ് എല്ലാ മത്സരത്തിലും പരാജയപ്പെട്ടു. ശനിയാഴ്ച ഹോം ആരാധകർക്ക് മുന്നിൽ നടക്കുന്ന മത്സരത്തിൽ നാല് മത്സരങ്ങളിലെ തോൽവിക്ക് വിരാമമിടുക എന്നതായിരിക്കും നോർത്ത് ഈസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം.
ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഫോം പരിശോധിക്കുമ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഏറ്റവും അവസാന ഐഎസ്‌എൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയോട് 0-2 ന് പരാജയപ്പെട്ടിരുന്നു. മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർജ് പെരേര ഡയസാണ് 31ആം മിനിറ്റിൽ വിജയഗോൾ മുംബൈക്കായി നേടിയത്. ഇന്ത്യൻ സെൻട്രൽ ഡിഫൻഡർ മെഹ്താബ് സിംഗ് സന്ധുവാണ് ഓപ്പണിംഗ് ഗോൾ നേടിയത്. ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ വഴങ്ങിയതും കേരളാ ബ്ലാസ്റ്റേഴ്‌സാണ്.
സാധ്യത ടീം
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (5-3-2): അരിന്ദം ഭട്ടാചാര്യ; ജോ സോഹർലിയാന, മഷൂർ ഷെരീഫ്, ആരോൺ ഇവാൻസ്, മൈക്കൽ ജേക്കബ്സെൻ, ഗുർജീന്ദർ കുമാർ; ഇമ്രാൻ ഖാൻ, ജോൺ ഗസ്തനാഗ, ഇമ്മാനുവൽ ലാൽചൻചുവാഹ; ജിതിൻ എംഎസ്, മാറ്റ് ഡെർബിഷയർ
കേരള ബ്ലാസ്റ്റേഴ്സ് (4-4-2): പ്രഭ്സുഖൻ ഗിൽ; ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്ച്, നിഷു കുമാർ; ജീക്‌സൺ സിംഗ്, ലാൽതതംഗ ഖൗൾഹിംഗ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്; രാഹുൽ കെ.പി., ദിമിട്രിയോസ് ഡയമന്റകോസ്