ടീമിന്റെ എല്ലാമെല്ലാമായ ആരാധകർക്ക് സന്തോഷം തിരികെ നൽകേണ്ടതുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്റ്റാർ ലൂണ. കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് നൽകുന്ന സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം ആണെന്നും അഡ്രിയാൻ ലൂണ കൂട്ടിച്ചെർത്തു. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനു മുന്നോടിയായി നടന്ന പ്രെസ്സ്മീറ്റിൽ സംസാരിക്കുകയായിരുന്നു ലൂണ.
ആരാധകർക്ക് ഞങ്ങൾ എന്നും നന്ദി പറയേണ്ടതുണ്ട്. അവർ എപ്പോഴും ഞങ്ങളെ ശക്തമായി പിന്തുണക്കുന്നു. അവർ ഞങ്ങൾ കളിക്കുമ്പോഴെല്ലാം വളരെ ലൗഡ് ആയി ഞങ്ങൾക്ക് ഒപ്പം ഉണ്ട് എന്നും ലൂണ പറഞ്ഞു. ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലൂണ.
-Advertisement-