ആരാധകരെ ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്സ്. ആരാധകർ കാത്തിരിക്കുന്ന മഞ്ഞപ്പടയുടെ ആറാം വിദേശ താരം വൈകാതെ കൊച്ചിയിൽ എത്തും. ആറ് വിദേശ താരങ്ങളെ ഒരു ഐഎസ്എൽ ടീമിൽ ഉൾപ്പെടുത്താം. നിലവിൽ അഞ്ച് വിദേശതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിലുണ്ട്.
യൂറോപ്പിലെ വമ്പൻ ടീമുകളിൽ ഒന്നിൽ നിന്നുമാണ് ആ സൂപ്പർ താരം എത്തുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഈ മാസം 31വരെ ആണ് ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ ഉള്ളത്. വൈകാതെ തന്നെ നമുക്ക് പ്രഖ്യാപനം പ്രതീക്ഷിക്കാം. ഒരു സ്ട്രൈക്കറെ ആവും കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുന്നത്.
-Advertisement-