ഐ.എസ്.എൽ ആരാധകർക്ക് നിരാശ, ഇനി മത്സരം 9 ദിവസങ്ങൾക്ക് ശേഷം

ഐ.എസ്.എൽ ആരാധകർക്ക് നിരാശ സമ്മാനിച്ച് ഐ.എസ്.എല്ലിൽ ഇനി 10 ദിവസത്തെ ഇടവേള.അന്തർദേശീയ മത്സരങ്ങൾക്കുള്ള ഫിഫയുടെ നിയമ പ്രകാരമുള്ള ഇടവേളയാണ് ഐ.എസ്.എല്ലിലും ഇടവേള വരാൻ കാരണം. ഇത് പ്രകാരം ഇനി ഐ.എസ്.എൽ മത്സരങ്ങൾ ഒക്ടോബർ 17ന് മാത്രമേ തുടരു. ഏഷ്യ കപ്പ് പ്രമാണിച്ച് അടുത്ത വർഷം ജനുവരിയിലും ഐ.എസ്.എല്ലിൽ നീണ്ട ഇടവേള വരുന്നുണ്ട്.

ആദ്യമായിട്ടാണ് ഐ.എസ്.എല്ലിൽ ഇത്തരം ഒരു ഇടവേള വരുന്നത്. അന്തർദേശീയ മത്സരങ്ങൾക്കുള്ള ഇടവേളയിൽ ഇന്ത്യൻ ടീമിന് ചൈനയുമായും മത്സരമുണ്ട്.  മത്സരത്തിനുള്ള സാധ്യത ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ, ഹാലിചരൻ നർസരി എന്നിവർ ഇടം നേടിയിട്ടുണ്ട്.

ഇവരെ കൂടാതെ പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയനും സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ സാധ്യത ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 13 ശനിയാഴ്ചയാണ് ഇന്ത്യയുടെ ചൈനയുമായുള്ള പോരാട്ടം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here