ബുധനാഴ്ച കൊൽക്കത്തയിലെ സാൾട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചു നടന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കംബോഡിയക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയിരുന്നു. ഇരു ഗോളുകളും നേടിയത് ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ആയിരുന്നു. വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനൊപ്പം കൂടുതൽ ഗോളുകൾ നേടനാകാതിരുന്നതിന്റെ നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.
” ക്ലീൻ ഷീറ്റിൽ ഞങ്ങൾ സന്തുഷ്ടരാണ്. നമുക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമായിരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഞാൻ പരുഷമായി പെരുമാറാൻ ശ്രമിക്കുന്നില്ല. കാലാവസ്ഥ വളരെ ഈർപ്പമുള്ളതായിരുന്നു, രണ്ട് ടീമുകൾക്കും ഇത് ഒരുപോലെയായിരുന്നു. കളിയുടെ ടെമ്പോ കൂടുതൽ നേരം നിലനിർത്താനായില്ല. കാലാവസ്ഥ ശരിക്കും ഈർപ്പമുള്ളതായിരുന്നു. ഞാൻ ഒരു ഒഴികഴിവ് നൽകാൻ ശ്രമിക്കുന്നില്ല, പക്ഷേ മത്സരവസാനം ക്ലീൻ ഷീറ്റ് സൂക്ഷിക്കുകയും മൂന്ന് പോയിന്റുകൾ നേടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്, അത് ഞങ്ങൾ ചെയ്തു. വീഡിയോകൾ കാണുമ്പോൾ കോച്ചിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. “