ഐഎസ്എല്ലിനെ ഞെട്ടിച്ച് ഗോകുലം. കൊൽകത്തയിൽ മോഹൻ ബഗാന്റെ തകർച്ച. എ എഫ് സി കപ്പിൽ അരങ്ങേറ്റം നടത്തുന്ന ഗോകുലം കേരള എഫ്സി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയം. ഇന്ന് ഐ എസ് എൽ ക്ലബായ മോഹൻ ബഗാനെ ഗോകുലം 4-2ന് പരാജയപ്പെടുത്തി. കൊൽക്കത്തയിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാനെ ഗോകുലം തോൽപ്പിച്ചത്. ഇരട്ട ഗോളുകളുമായി ലൂക തിളങ്ങിയപ്പോൾ വെടിക്കെട്ട് ഗോളിലൂടെ റിഷാദും ജിതിൻ എമെസ്സും ഗോലുലത്തിനായി പവർ കാട്ടി.
പ്രീതം കോട്ടാൽ,ലിസ്റ്റൺ കൊളാസോ എന്നിവർ എടികെ മോഹൻ ബഗാന് വേണ്ടി ഗോളടിച്ചു. ഐലീഗിന്റെ കരുത്ത് ഐഎസ്എല്ലിനെ നേരിട്ടറിയിക്കുന്നതായിരുന്നു ഈ വിജയം. ഇന്ന് ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ഐഎസ്എൽ ടീമുകളെ ഞെട്ടിക്കുന്നതായിരുന്ന് ഈ ജയം.
-Advertisement-