മികച്ച ഗോൾ ഏത്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് വോട്ട് ചെയ്യൂ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ ആഴ്ചയിലെ മികച്ച ഗോൾ കണ്ടെത്താനുള്ള ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം നേടിയ ഗോളും. എ.ടി.കെക്കെതിരെ കൊൽക്കത്തയിൽ വെച്ച് സ്ലാവിസ്ല സ്‌റ്റോഹനോവിച്ച് നേടിയ സൂപ്പർ ഗോളാണ് മികച്ച ഗോൾ കണ്ടെത്താനുള്ള ലിസ്റ്റിൽ ഇടം പിടിച്ചത്.

വോട്ട് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ സ്‌റ്റോഹനോവിച്ച് എതിരാളികളേക്കാൾ ബഹുദൂരം മുൻപിലാണ്. 92% വോട്ട് നേടിയാണ് ഇപ്പോൾ സ്‌റ്റോഹനോവിച്ച് വോട്ടിങ്ങിൽ മുൻപിൽ നിൽക്കുന്നത്.

ഡൽഹി ഡൈനാമോസ്റ്റിന്റെ റാണ ഘരാമി, ബെംഗളൂരുവിന്റെ താരം നിഷു കുമാർ, മുംബൈ സിറ്റിയുടെ പ്രഞ്ചൽ ഭൂമിജ്, ഗോവയുടെ കോറോമിനാസ് എന്നിവരാണ് മികച്ച ഗോളിനുള്ള ലിസ്റ്റിൽ ഇടം പിടിച്ചത്.  എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ അവാർഡ് വേറെ ആർക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ്.

സ്‌റ്റോഹനോവിച്ചിന് വോട്ട് ചെയ്യാനുള്ള ലിങ്ക്: 
https://www.indiansuperleague.com/goal-of-the-week

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here