“കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമതെത്താൻ ആഗ്രഹിക്കുന്നു!”

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമതെത്താൻ ആഗ്രഹിക്കുന്നു എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇനി ഏഴു മത്സരങ്ങൾ കൂടിയാണ് ഉള്ളത്. ആ മത്സരങ്ങൾ എല്ലാം വിജയിക്കണം എന്ന രീതിയിൽ കളിക്കും. എല്ലാ ടീമും ഒന്നാമത് എത്താൻ ആണ് ആഗ്രഹിക്കുന്നത്. ഞങ്ങളും അത് ആഗ്രഹിക്കുന്നു. ഇവാൻ പറഞ്ഞു.

എന്നാൽ ആ ആഗ്രഹം എളുപ്പം നടക്കില്ല എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. തുല്യശക്തികളുമായിട്ടാണ് ഇനി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടേണ്ടത് എങ്കിലും ജയം നേടാൻ ഞങ്ങൾ ശ്രമിക്കുമെന്നും കോച്ച് ഉറപ്പിച്ചു പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here