കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരബാദിനെ തകർക്കാൻ ഇറങ്ങുന്നു. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന 2021-22 ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ 55ആംമത്സരത്തിൽ, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണ്.
ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇതുവരെ പതിനഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. പത്ത് ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. മറുവശത്ത്, ഹൈദരാബാദ് എഫ്‌സി ഇരുപത് ഗോളുകൾ നേടുകയും ഒമ്പത് ഗോളുകൾ വഴങ്ങുകയും ചെയ്തു. നാലു ഗോളുകൾ നേടിയ സഹൽ അബ്ദുൾ സമദാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ ഗോൾ വേട്ടയിൽ മുന്നിൽ. മറുവശത്ത് ഒൻപതു ഗോളുകൾ നേടി ഓഗ്‌ബെച്ചേ ഹൈദരാബാദിന്റെ മിന്നും താരമായി മുന്നേറുകയാണ്.
ബ്ലാസ്റ്റേഴ്സ് ന്യൂസിന്റെ സാധ്യത ടീം :
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2) – ഗിൽ, ഖബ്ര, ബിജോയ്, ലെസ്‌കോവിച്ച്, ജെസൽ, സഹൽ, പ്യൂട്ടിയ, ജീക്‌സൺ, ലൂണ, ഡയസ്, വാസ്‌ക്വസ്.
ഹൈദരാബാദ് എഫ്‌സി (4-4-1-1) – കട്ടിമണി, ആശിഷ്, സന, ജുവാനൻ, ആകാശ്, നിഖിൽ, ജോവോ, ഹിതേഷ്, അനികേത്, എഡു, ഒഗ്ബെചെ.