കേരള ബ്ലാസ്റ്റേഴ്സിനെ ഇന്നും റഫറി ചതിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് കളി അവസാനിക്കുമ്പോൾ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയന്റ് വീതിച്ച് പിരിഞ്ഞു. ജെഷ്ദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത് മലയാളികളുടെ സ്വന്തം സഹൽ അബ്ദുൾ സമദാണ്. പതിനാലാം മിനുട്ടിൽ സ്റ്റുവർട്ടിലൂടെ ആദ്യ ഗോൾ അടിച്ചത് ജെഷ്ദ്പൂരാണ്.
വൈകാതെ തിരിച്ചടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. പെനാൾട്ടി ബോക്സിന് തൊട്ടു മുമ്പിൽ വെച്ച് വാസ്കസിന്റെ ഷോട്ട് ജെംഷദ്പൂർ ഗോളി തടഞ്ഞിട്ടു. എങ്കിലും റീബൗണ്ടിലൂടെ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടി. ഈ സീസണിലെ സഹലിന്റെ നാലാം ഗോളാണ് ഇന്നത്തേത്. ഇന്നത്തെ കളിയിൽ റഫറി കേരള ബ്ലാസ്റ്റേഴ്സിനെ ചതിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ജയം സ്വന്തമായേനെ.
ജെഷംദ്പൂരിന്റെ ഹാന്റ് ബോൾ വിളിക്കാൻ റഫറി കൂട്ടാക്കിയില്ല. കളിയുടെ 37ആം മിനുട്ടിൽ വാസ്കസിന്റെ ഒരു ക്രോസ് ജംഷദ്പൂർ കളിക്കാരന്റെ കയ്യിൽ തട്ടി ക്ലിയർ ഹാന്റ് ബോളായിരുന്നെങ്കിലും റഫറി കേരള ബ്ലാസ്റ്റേഴ്സിന്റെ അവകാശമായ പെനാൾട്ടി നിഷേധിച്ചു. 13 പോയന്റാണ് ഇപ്പോൾ ജെംഷദ്പൂരിനും കേരള ബ്ലാസ്റ്റേഴ്സിനും ഉള്ളത്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമതും ജെംഷദ്പൂർ രണ്ടാമതുമാണുള്ളത്.