ഐഎസ്എല്ലിൽ വെടിക്കെട്ടായി കേരള ബ്ലാസ്റ്റേഴ്സ്. ഗോവയിൽ ചെന്നൈയിൻ എഫ്സിയെ മലയാളികളുടെ മഞ്ഞപ്പട കണ്ടം വഴി ഓടിക്കുന്ന കാഴ്ച്ചയാണ് ഫുട്ബോൾ ആരാധകർ കണ്ടത്. മിന്നല്‍പ്പിണരായി സഹൽ കുതിച്ചു- മാരക ഫോമിൽ ഡിയാസും. ഒടുവിൽ ചെന്നൈയിനെ അടിച്ച് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ.
മുംബൈക്കെതിരായ അതേ ടീമിനെ ഇറക്കി അരങ്ങ് തകർക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. പത്താം മിനുട്ടിൽ പ്യൂട്ടിയയുടെ പന്ത് അതിമനോഹരമായി ഡിയാസ് ഗോളാക്കി മാറ്റി. 39ആം മിനുട്ടിൽ മഞ്ഞപ്പട രണ്ടാം ഗോളും നേടി. മലയാളികളുടെ മെസ്യൂട്ട് ഓസിലാണ് മിന്നൽ മുരളിയായി അവതരിച്ചത്. മഞ്ഞപ്പടയുടെ സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിൻ പ്രതിരോധം തടഞ്ഞു എന്നാൽ റീബൗണ്ടിൽ മിന്നൽ സഹൽ വല കണ്ടെത്തി.
-Advertisement-