ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്നത് സൂപ്പർ പോരാട്ടം. കരുത്തരായ ബെംഗളൂരു എഫ്സി ബെംഗളൂരുവിൽ വെച്ച് നേരിടുന്നത് ജംഷദ്പൂരിനെയാണ്. തുടർച്ചയായ വിജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ സീസണിലെ വമ്പൻ സൈനിംഗുകളിൽ ഒന്നായ ടിം കാഹിൽ ഇന്ന് കളത്തിൽ ഇറങ്ങും.
ഇരുടീമുകളും ആദ്യ മത്സരം വിജയിച്ചാണ് ഇന്നിറങ്ങുന്നത്. ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈയിനെ ആയിരുന്നു ബെംഗളൂരു പരാജയപ്പെടുത്തിയത്. സൂപ്പർ താരം കാഹിൽ ഇല്ലാതെ ഇറങ്ങിയ ജംഷദ്പൂർ മുംബൈ സിറ്റിയെയാണ് പരാജയപ്പെടുത്തിയത്.
-Advertisement-