സോഷ്യൽ ഡിസ്റ്റൻസിംഗും മാസ്കും അടക്കം എല്ലാ കോവിഡ് പ്രതിരോധ മാർഗങ്ങളും ആരാധകർ സ്വീകരിക്കണമെന്നാണ് ജർമ്മൻ അധികൃതർ അറിയിക്കുന്നത്. കോവിഡ് ശക്തമായി പടർന്ന് പിടിക്കുന്ന പല പ്രവിശ്യകളിലും സ്പോർട്ടിംഗ് ഈവന്റ്സ് നിർത്തലാക്കേണ്ടിയും വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച മാത്രം 73,000 പുതിയ കോവിഡ് കേസുകളും 388 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബൊറുസിയ ഡോർട്ട്മുണ്ട് – ബയേൺ മ്യൂണിക്ക് ഏറ്റുമുട്ടുന്ന ജർമ്മൻ ക്ലാസിക്കോയും ഈ ആഴ്ച്ച നടക്കാനിരിക്കേയാണ് ജർമ്മൻ അധികൃതരുടെ പുതിയ നടപടികൾ.
യൂറോപ്പിൽ ഉടനീളം ഉയർന്ന് വരുന്ന കോവിഡ് ഭീഷണി ഫുട്ബോളിനേയും ബാധിക്കുന്നു. ജർമ്മനിയിൽ കോവിഡ് നിരക്കും മരണ നിരക്കും ഉയരുന്നതിന് പിന്നാലെ സ്റ്റേഡിയത്തിൽ എത്തുന്ന ആരാധകരുടെ എണ്ണവും കുറക്കുന്നു. ഇനി മുതൽ 15,000 പേർ മാത്രമേ സ്റ്റേഡിയത്തിൽ ബുണ്ടസ് ലീഗ മത്സരങ്ങൾ കാണാൻ ഉണ്ടാവുകയുള്ളു. ജർമ്മൻ ലീഗിലെ എല്ലാ ടീമുകളും സ്റ്റേഡിയം ഫുൾ കപ്പാസിറ്റിയിലാണ് ഈ സീസണിൽ പ്രവർത്തിച്ചത്.